ഓരോകിനാവിന്റെ
ആകാശവാണി ലളിതഗാനങ്ങള്‍
Oro Kinavinte (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലത രാജു
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍ലത രാജു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:24.
 
ഓരോ കിനാവിന്റെ ചന്ദനക്കാവിലും
ഓടിവരും മണിമാരൻ (ഓരോ)
ഓരിലക്കുമ്പിളിൽ തീർത്ഥവുമായെന്നെ
വാരിപ്പുണരുന്നതെന്തേ നിദ്രയിൽ
വാരിപ്പുണരുന്നതെന്തേ (ഓരില)

അക്കരെയക്കരെ അജ്ഞാതദ്വീപിലെ
മുത്തിൻ കഥയൊന്നു ചൊല്ലി(അക്കരെ)
ഇക്കരെയുള്ളൊരു രാജകുമാരന്റെ
സ്വപ്നമായെന്നെ നീ മാറ്റി(ഇക്കരെ)

ഓരോ കിനാവിന്റെ ചന്ദനക്കാവിലും
ഓടിവരും മണിമാരൻ

എത്രയോ സന്ധ്യകൾ കുങ്കുമപ്പൂക്കൂട(എത്രയോ)
ചക്രവാളത്തിനു നൽകി
എന്നു നിൻ കൈയ്യിനാൽ ഏകുമെനിക്കൊരു
വെള്ളിപ്പുടവ തൻ താലം(എന്നു)

ഓരോ കിനാവിന്റെ ചന്ദനക്കാവിലും
ഓടിയെത്തും മണിമാരൻ
ഓരിലക്കുമ്പിളിൽ തീർത്ഥവുമായെന്നെ
വാരിപ്പുണരുന്നതെന്തേ -നിദ്രയിൽ
വാരിപ്പുണരുന്നതെന്തേ



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts