വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് |
ഗാനരചന | ആര് കെ ദാമോദരന്‍ |
ഗായകര്‍ | രാധിക തിലക് |
രാഗം | രാഗമാലിക |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:30:22.
ആ..ആ.ആ.. ദ്വാപരയുഗത്തിന്റെ ഹൃദയത്തിൽ നിന്നോ ഗോപന്റെ ഗോപീ പ്രണയത്തിൽ നിന്നോ എവിടെ നിന്നോ ഇന്നു നേടീ യമുനേ നീയിന്ദ്രനീലം യാദവമാധവ നീലം (ദ്വാപരയുഗ.....) ആ..ആ.ആ..ആ മാഘ ഗോപിക ജലക്രീഡയ്ക്കായി മേഘദുകൂലമഴിച്ചു കടവിൽ കടമ്പിൽ കമ്പേറി നിന്നു കണ്ണൻ കണ്ണന്നയച്ചൂ ആ പീലിക്കണ്ണിലെ നീലിമയോ നീ ആ പീലിക്കണ്ണിലെ നീലിമയോ നീ ആപാദചൂഡമണിഞ്ഞു യമുനേ യമുനേ യദു നരഭാവനേ ആ..ആ..ആ രാഗ രാധിക വിരഹാർത്തയായീ രജത നിലാവിൽ വിയർത്തു രാസലീലാ വിലാസമോർത്തു രജനീ സഖിയും പൂത്തു രാസലീലാ വിലാസമോർത്തു രജനീ സഖിയും പൂത്തു ആ സഖിയാളുടെ കൃഷ്ണദൂതാണോ അഴകിൻ ശ്യാമളയാക്കീ യമുനേ യദു നരഭാവനേ | |