വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | ലത രാജു |
ഗാനരചന | പത്മജ രാധാകൃഷ്ണൻ |
ഗായകര്‍ | ലത രാജു |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:30:20.
ഹേമന്തരജനിയിൽ മുരളികയൂതും ചേതോഹരനെൻ അരികിൽ വന്നൂ (2) കനിവോലും വേണുവിൽ അലിയും ഞാനെൻ (2) കായാമ്പൂവർണ്ണന്റെ രാധയായീ (ഹേമന്തരജനിയിൽ...) ആ രാഗധാരയിൽ എന്നിലെ ഞാനൊരു സ്വർണ്ണമരാളമായ് നീന്തി വന്നു ആരോരുമറിയാത്ത സ്വർഗ്ഗദലങ്ങളിലെ മാനസപ്പൊയ്കയിൽ ഞാനണഞ്ഞു ഞാനണഞ്ഞു (ഹേമന്തരജനിയിൽ...) ആ നീലപ്പൊയ്കയിൽ ആടും തരംഗങ്ങൾ ആത്മാവിലിന്നും വിപഞ്ചി മീട്ടും ആ രാഗവീചികൾ ആയിരമായിരം സ്വപ്നങ്ങളെന്നിൽ ചൊരിഞ്ഞു നിന്നൂ ചൊരിഞ്ഞു നിന്നൂ (ഹേമന്തരജനിയിൽ...) | |