വൃന്ദാവനം അറിയരുതേ
വന്ദേ മുകുന്ദം
Vrindhaavanam Ariyaruthe (Vande Mukundam)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:22.
 
വൃന്ദാവനം അറിയരുതേ രാധേ
പഞ്ചവർണ്ണക്കിളി പറഞ്ഞ പരമരഹസ്യം (2)
യമുനാനദിയിളകി പനിനീർ കാറ്റൊഴുകി (2)
ഇനിയും വൈകരുതേ ആരാധികേ
(വൃന്ദാവനം....)

മാനത്തെ പാൽക്കുടം ചാഞ്ഞതു കണ്ടോ
പാലെല്ലാം പൂനിലാവായതു കണ്ടോ (2)
പാൽക്കുടത്തിലേതോ കളങ്കമുണ്ടോ
അരുതേ സമ്മതിക്കാൻ അവളെ ഓമനിക്കാൻ
ഇനിയും വൈകരുതേ ഗോപാലികേ
(വൃന്ദാവനം....)

താരകൾ കൺചിമ്മി പോയതു കണ്ടോ
പൂവുകൾ ഒന്നൊന്നായ് കൂമ്പിയ കണ്ടോ (2)
അരുതാത്തതു ചിലതെല്ലാം സാംഭവിച്ചോ
അരുതിനി സമ്മതിക്കാൻ അവളെ സ്വന്തമാക്കാൻ (2)
ഇനിയും വൈകാരുതേ ദീവാത്മികേ
(വൃന്ദാവനം....)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts