ഗുരുവായൂര്‍ അമ്പല നടയില്‍
വന്ദേ മുകുന്ദം
Guruvayoor Ambala Nadhayil (Vande Mukundam)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:18.
ഗുരുവായൂരമ്പലനടയില്‍ തിരുവാകച്ചാര്‍ത്തും കണ്ട്
വഴിനീളെ കണ്ണുംനട്ടെന്‍ പ്രാണനിരിക്കുമ്പോള്‍
പതിനേഴും പതിനെട്ടായും പനിനീരും പൂമൊട്ടായും
പലരുംവന്നഷ്ടപദിയ്ക്കൊരു നാണം ചേര്‍ക്കുമ്പോള്‍
ആ പെണ്‍കൊടി രാധയാണെന്നടിയനറിഞ്ഞില്ല
ആ പാദുകപുണ്യം ഞാന്‍ കണ്ടറിഞ്ഞില്ല
(ഗുരുവായൂര്‍...)

അവളോ നിന്‍ രാധ, നീയെന്‍ കാതില്‍ മൊഴിഞ്ഞീല
അനുരാഗരഹസ്യം നീയെന്‍ കണ്ണിലുമെഴുതീല
അങ്ങനെയാണേല്‍ ഞാനാപ്പാദം തൊഴുതു മരിച്ചേനേ
ശൃംഗാരപ്പൊരുളേ നിന്‍ തിരുനടയില്‍ ജനിച്ചേനേ
(ഗുരുവായൂര്‍...)

ഇനിയെന്തിനു നാണയമെന്നും അരുതാത്തൊരു ജീവിതമെന്നും
പരിപാവന പൂന്താനത്തിന്‍ പാന പാടുമ്പോള്‍
ഒരുപാടൊരുപാടു കാര്യം പറയാതെന്‍ ഭഗവാനേ നീ
തിരുനടയില്‍ ചോറുവിളമ്പിത്തരുവതു സന്തോഷം
(ഗുരുവായൂര്‍...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts