ആറ്റുകാലിൽ അംബികേയെൻ
അമ്മേ ദേവീ മഹാമായേ
Aattukaalil Ambikeyen (Amme Devi Mahamaye)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:16.
 


ആറ്റുകാലിൽ അംബികേ എൻ അമൃതപുണ്യമേ
സുകൃതം പെയ്തു കനിയൂ ദേവീ സകലമംഗളേ
തവപദകമലവും അഴകിയ വദനവും അമ്മേ ആശ്രയം
എന്നും ആശ്രയം
(ആറ്റുകാലിൽ.....)

തിളയ്ക്കുമീ മനസ്സു നിൻ പൊങ്കാലയല്ലയോ
നടയ്ക്കു ഞാനെന്നും നൈവേദ്യമല്ലയോ
ഇനിയും ജന്മമമ്മേ നിന്റെ തിരുമുൻപിൽ
ഒരിക്കലും വാടാത്തൊരെൻ പുഷ്പമാകേണം
സ്വരപുഷ്പമാകേണം
(ആറ്റുകാലിൽ.....)


ഉദിക്കുമീ മണിത്തിങ്കൾ നിൻ ദീപമല്ലയോ
ഉഷസ്സുകൾ അമ്മേ നിൻ പൂക്കൂടയല്ലയോ
ഇടറുമെൻ ചുണ്ടിലമ്മേ നിന്റെ തിരുനാമം
ഒരിക്കലും വറ്റാതുള്ളൊരു മന്ത്രമാകേണം
വരമന്ത്രമാകേണം
(ആറ്റുകാലിൽ.....)


 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts