പാറമേക്കാവിലെ
പ്രദക്ഷിണം
Paaramekkaavile (Pradakshinam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹിന്ദോളം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:09.
 
പാറമേക്കാവിലെ പരമാത്മികേ നിന്റെ
പാദാരവിന്ദങ്ങൾ കണി കാണേണം (2)
ഓരോ വഴി നടന്നലയുമീ ജന്മത്തിൻ
ഓലക്കുടയിലും നീ എഴുന്നള്ളണം
ദേവീ എഴുന്നള്ളണം
(പാറമേക്കാവിലെ....)

കലകൾക്കും ശിലകൾക്കും തമ്പുരാട്ടീ
ആ...ആ...ആ......
കലകൾക്കും ശിലകൾക്കും തമ്പുരാട്ടീ
കവികൾക്ക് നാവിൽ നീ തേൻ പുരട്ടി
വിശ്വസുന്ദര ക്ഷേത്രത്തിലായിരം
നക്ഷത്രമിഴികളിൽ തിരി കൊളുത്തി
തിരുനട തൊഴുമീ പുലരികൾ സുകൃത
സ്വയംവര കന്യകളായ്
ഒരു വരമടിയനു കടമായ് നീ തന്നരുളുക മംഗളമായ്
അമ്മേ ഭഗവതീ മായേ
(പാറമേക്കാവിലെ....)

വിധികൾക്കും നിധികൽക്കും തമ്പുരാട്ടീ
ആ...ആ...ആ.....
വിധികൾക്കും നിധികൾക്കും തമ്പുരാട്ടീ
നീ വിരൽമുനയാൽ ബ്രഹ്മ ശ്രുതിയുണർത്തി
സച്ചിദാനന്ദ രൂപിണി നീയെന്റെ
പുഷ്പോത്സവങ്ങളെ വിളിച്ചുണർത്തി
മിഴിയിണ തഴുകിയ കതിരുകൾ
കനകമണിഞ്ഞു തിളങ്ങുന്നു
ഇരുൾ പടരുമ്പോൾ ഏഴുതിരി
ദീപവുമായ് നീ അണയുന്നു
അമ്മേ ഭഗവതീ മായേ
(പാറമേക്കാവിലെ....)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts