ശ്രീ കണ്ഠേശ്വര
ശിവതാണ്ഡവം
Sreekandeswara (Sivathandavam)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പട്ടണക്കാട്പുരുഷോത്തമന്‍
രാഗംബഹുധാരി
ഗാനത്തിന്റെ വരികള്‍
Last Modified: January 05 2021 08:08:04.

ശ്രീകണ്ഠേശ്വരാ ഭഗവാനേ
ഈരേഴുലകിനും ഉടയോനേ
അത്ഭുത താണ്ഡവ പ്രിയനാമങ്ങേക്ക്
പുഷ്പാഭിഷേകമല്ലോ
ദിനരാത്ര സ്വപ്നാഭിഷേകമല്ലോ...

നിര്‍മ്മാല്യ നട തുറന്നായിരം കണ്ഠങ്ങൾ
നിന്‍ നാമ ശംഖുകളാവുമ്പോള്‍
തെളിഞ്ഞ കലയും നക്ഷത്രരുദ്രാക്ഷ-
മണികളും മാനത്തു കണ്ടു ഞാന്‍
പൊഴിയും നിലാഭസ്മ കുറിയണിഞ്ഞു

തിരുമുമ്പിലെരിയും വാടാവിളക്കിലെ
തിരിനാളമായി ഞാന്‍ ഉരുകുമ്പോള്‍
നിറഞ്ഞ മനസ്സുകള്‍ ഉജ്ജ്വല കൈലാസ-
പ്രഭയുടെ ഗംഗയില്‍ മുങ്ങി
നൂറുദയം കടുംതുടിയായി മുഴങ്ങി..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts