വഴിയേറെ
വരദാനം
Vazhiyere (Varadanam)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംവിദ്യാധരൻ
ഗാനരചനകെ പി നന്ദകുമാർ
ഗായകര്‍കല്ലറ ഗോപന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2012 03:50:21.

വഴിയേറേ താണ്ടി ഞാൻ വന്നു
അമ്മ തൻ പടി മുന്നിൽ കൈ കൂപ്പി നിന്നു
പഴിയേറെ താങ്ങുമെൻ ജന്മമാം ഭാണ്ഡമീ
പടി മുന്നിൽ വെച്ചു തൊഴുന്നു
തിരുമുന്നിൽ വെച്ചു തൊഴുന്നു
വഴിയേറേ താണ്ടി ഞാൻ വന്നു
അമ്മേ ശരണം ദേവീ ശരണം ലക്ഷ്മീ ശരണം മായേ
ഭദ്രേ ശരണം ദുർഗ്ഗേ ശരണം തിരുമാന്ധാം കുന്നെഴും നാഥേ

ആ മലർപാദത്തിൽ വീഴും മലരുകൾ തൻ
കല്പാന്ത ജന്മവും പൂർണ്ണം
ആ പാദയുഗളം കണ്ടു കഴിഞ്ഞാലോ
മൽ പാപജന്മവും പൂർണ്ണം
അമ്മേ ശരണം ദേവീ ശരണം ലക്ഷ്മീ ശരണം മായേ
ഭദ്രേ ശരണം ദുർഗ്ഗേ ശരണം തിരുമാന്ധാംകുന്നെഴും നാഥേ

ആ തിരുമുറ്റത്തെ സ്വർണ്ണക്കൊടിമര-
ച്ചോട്ടിലിരുന്നു ഞാൻ പാടാം,
ആ പ്രഭാപൂരത്തെ വർണ്ണിച്ചു വർണ്ണിച്ചു
ആനന്ദഭൈരവി തീർക്കാം
(വഴിയേറേ താണ്ടി ഞാൻ വന്നു ..)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts