ശ്രാവണ പുലരി
പൊന്നോണ തരംഗിണി (നാല്)
Sraavana Pulari (Ponnona Tharangini- Vol IV)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംരഘുകുമാർ ,എന്‍ പി പ്രഭാകരന്‍ ,കലവൂര്‍ ബാലന്‍
ഗാനരചനപി കെ ഗോപി ,പി എസ് നമ്പീശൻ ,രമേഷ് മേനോൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:53.
 
ശ്രാവണപ്പുലരി വരുമോ നീയീ
ഗ്രാമപ്പൂക്കൾക്കെല്ലാം പരിമളമേകാൻ
പൊന്നോണക്കുട ചൂടി പുന്നാര ചിരി തൂകി
ഉത്രാടക്കിളി പാടും ചിറ്റോളപ്പടി കേറി
ഓർമ്മ പൂത്ത മണ്ണിലേക്കൊഴുകിയൊഴുകി വാ
(ശ്രാവണപ്പുലരി...)

തങ്കത്തേരേറി തുമ്പപ്പൂ തേടി
പൊന്നൂഞ്ഞാലാടി പാടി
മന്ദാരം ചൂടി മഞ്ജീരം മൂളീ
സിന്ദൂരം പൂശി നീ വാ
ആവണിയിലീണം മൂളാൻ പാണൻ വരവായി
ഈ വഴിയിലോണം കാണാൻ കാലം വരവായി
(ശ്രാവണപ്പുലരി...)


ചെല്ലക്കാറ്റാടും മുല്ലപ്പൂങ്കാവിൽ
ചില്ലാടാൻ നോവും തുമ്പീ
കല്യാണച്ചേലിൽ കസ്തൂരി പൂശി
മുത്താരം ചാർത്തീ നീ വാ
നാദസ്വരമൂതി തീരത്താർപ്പോ വിളിയായ്
നാടുണർന്ന കാര്യം ചൊല്ലി പൂരം കൊടിയേറി
സരിനിസധനി പധനിധമഗരി മഗരിഗ
സാ സസ സാസ സരിഗരിസ
രിഗഗമമഗ ഗമമഗപധ
(ശ്രാവണപ്പുലരി...)






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts