യദുകുല നായകനെ
വെണ്ണക്കണ്ണൻ
Yadukulanayakane (Vennakkannan)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകെ എം ഉദയൻ
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍സുജാത മോഹൻ
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2013 16:58:42.
 
യദുകുലനായകനേ നിന്‍ നടയില്‍ വന്നീ
എളിയവളുടെ ദുഃഖം ചൊല്ലുമ്പോള്‍
അഴലുകള്‍ നീക്കുന്ന ഭഗവാനേ മുകുന്ദാ
അനുഭാവമോടെന്നെ തഴുകേണം
(യദുകുലനായകനേ )

കൃഷ്ണകൃഷ്ണാമുകുന്ദാജനാര്‍ദ്ദനാ
കൃഷ്ണഗോവിന്ദനാരായണാഹരേ
അച്യുതാനന്ദഗോവിന്ദമാധവാ
സച്ചിതാനന്ദാനാരായണാഹരേ

ജനിമൃതിദോഷങ്ങള്‍ നീങ്ങീടാന്‍ കണ്ണാ
ഇഹപരസുകൃതങ്ങള്‍ നീ പകരൂ
വരഗുണനിധിയാകും വനമാലീ നിന്‍
അരികിലീ അടിയന്റെ പദഭ‍ജനം
(കൃഷ്ണകൃഷ്ണാമുകുന്ദാ... )

ഗുരുകുലബന്ധത്തിന്‍ സുഖമറിയാന്‍ - കണ്ണാ
ഒരു പിടി അവില്‍ പോലുമില്ലല്ലോ
കരുണതന്‍ കടലായ നീയറിഞ്ഞാല്‍ നിറയും
എളിമയും സ്നേഹവും ഐശ്വര്യവും
(കൃഷ്ണകൃഷ്ണാമുകുന്ദാ... )

മഞ്ജുളയല്ലോ ഞാന്‍ മാല തരാം - കണ്ണാ
മീരയുമല്ല ഞാന്‍ പാടീടാം
പ്രീയസഖി രാധയുമല്ല ഞാന്‍ - പാവം
അടിയനു നീയെന്നും ഭക്തി തരൂ
(കൃഷ്ണകൃഷ്ണാമുകുന്ദാ... )

പാണ്ഡവരുടെ ദുഃഖം നീയറിഞ്ഞു - പോരില്‍
പാര്‍ത്ഥനു തുണയായി തേര്‍ തെളിച്ചു
ധര്‍മ്മമറിഞ്ഞു നീയോതിയതാം ഗീതാ -
സാരം അമൃതായി പകരേണം
(കൃഷ്ണകൃഷ്ണാമുകുന്ദാ... )

ഉണ്ണുമ്പോഴുണ്ണിയായി നീയരികേ
ഉറങ്ങുമ്പോളുയിരായി പോരൂ നീ
ഉണരുമ്പോള്‍ കണിയായി നീ മുന്നില്‍
ഉണ്ണിയെന്നാരോമല്‍ കണ്ണനുണ്ണി
(കൃഷ്ണകൃഷ്ണാമുകുന്ദാ... )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts