ചരിത പുരാതനം
ഹനുമൽ പ്രസാദം
Charitha Puraathanam (Hanumal Prasadam)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 19 2012 04:04:47.
 
ഹരിതപുരാതനമാകിയൊരാലത്യൂരമരുന്നൊരു ഹനുമാന്‍ ജയ ജയ
പണ്ടു മഹര്‍ഷി വസിഷ്ഠന്‍ ഉള്‍കൃപ പൂണ്ടു പ്രതിഷ്ഠ നടത്തിയ ദേവാ
അടിപണിയും ജനകോടികളഭയം തേടി വരുമ്പോള്‍ മടികൂടാതെ
നല്‍വരമരുളുക രാമാസോദരലക്ഷ്മണ വായൂതനയാ ജയ ജയ

ഇരവും പകലും ഈശ്വരചിന്തനമല്ലാതില്ലിനി മാനുഷജന്മം
കലിയുഗദുരിതക്കടലില്‍ നീന്തിക്കയറാന്‍ ഒന്നേ ഈശ്വരഭജനം
ഞാനെന്നുള്ളൊരഹന്തയെഴാതെ ജ്ഞാനം കോരി നിറയ്ക്കൂ ഭഗവാന്‍
ന്യൂനം ഞാന്‍ നിന്‍ നാമാവലികളെ പാനം ചെയ്തെന്‍ ജന്മം പോക്കാം

എന്നും ഞാന്‍ നിന്‍ അമ്പലനടയില്‍ വന്നു ഭജിക്കാന്‍ വഴി തേടുന്നു
മുന്നം നീയെന്‍ വഴികള്‍ തെളിച്ചൊരു ധന്യത പൂകാന്‍ കനിയുക സതതം
അറിയാതടിയന്‍ ചെയ്യും തിന്മകളഖിലം നന്മകളായു് പുലരേണം
വികൃതികളെല്ലാം സുകൃതികളാക്കി ജനിമൃതി സൗഖ്യം പകരുക ഹനുമാന്‍

അന്നം മുട്ടാതടിയനു ജീവിത ഖിന്നത അല്പവും ഉളവാകാതെ
ധന്യതയേകുക ഹനുമാന്‍ സ്വാമി നിന്‍ നാമാര്‍ച്ചനയൊന്നേ പുണ്യം
കരുണാവാരിധിയാകും താവക ചരണദ്വയമേ അടിയനൊരഭയം
സുരവരപൂജിതമാരുതി നിന്നുടെ കരവലമടിയനു തുണയാകേണം

ലങ്കാപുരിയിലശോകവനത്തില്‍ പരിചോടു സീതാന്വേഷകനായി
ചെന്നിട്ടന്‍പോടയാളത്തിന്‍ മോതിരമേകിയ ഹനുമാന്‍ ജയ ജയ
മാനവജീവതകര്‍മ്മങ്ങളില്‍ ഞാന്‍ ചെയ്തൊരു തെറ്റും ശരിയും വഴി പോല്‍
തവ പാദങ്ങളിലെന്നുടെ തിരുമുല്‍ക്കാഴ്ചയതാക്കാം മാരുതി ജയ ജയ

ശ്രീമാരുതി ജയ (2)
ശ്രീരാമാ ജയ രഘുരാമാ ജയ
ഭക്തപ്രിയനാം ഹനുമാന്‍ ജയ ജയ
സീതാവല്ലഭജാതാ ജയ ജയ
(ശ്രീമാരുതി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts