ജയദേവരെ
ഹരി ഗീതം
Jayadevare (Hari Geetham)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംബിലഹരി
ഗാനത്തിന്റെ വരികള്‍
Last Modified: June 12 2017 16:19:04.




ജയദേവരേ ഇനിയും പാടുക
ലയ ലഹരീ ഹരിഗീതം...
മനസ്സിന്‍ സോപാന മണ്ഡപത്തില്‍ നിന്നെന്‍
മനസിജ മാധവ ഗീതം..

എന്നും പൂജയ്ക്കു നടയടയ്ക്കുമ്പോള്‍
എന്നുടെ ഹൃദയമാം ഇടയ്ക്ക കൊട്ടീ..
സ്പന്ദന താളത്തില്‍ പാടുക നീ കവേ
നന്ദ നന്ദന ഗീത ഗോവിന്ദം..

രാധികാ രമണനു കോള്‍മയിര്‍ കൊള്ളുവാന്‍
താവക ഭാവനാ ശ്രുതിയുണര്‍ത്തി
രതിമദ രാഗത്തില്‍ മൂളുക നീ കവേ
അതിമധുരതമാം അഷ്ടപതി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts