വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | എല്‍ പി ആര് വര്‍മ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:33.
കാൽവരിക്കുന്നിന്റെ ഓമല്പ്പിറാവുകൾ കാവൽ മാലാഖമാർ വാഴ്ത്തുവോനേ സ്നേഹവിപഞ്ചികശീലുകളൂഴിയിൽ മാനവർക്കായി ചൊരിഞ്ഞവനേ (കാൽവരി...) കാരിരുമ്പാണിയിൽ ജീവൻ വെടിഞ്ഞൊരീ കാരുണ്യരൂപനാം ഈശോ ഓർശ്ശേം കന്യകമാർ ദാവീദിൻ പുത്രിമാർ ഓശാന ഓശാന പാടിടുന്നു (കാൽവരി...) സന്മനസ്സുള്ളവർക്ക് ഭൂമിയിൽ സമാധാനം നന്മ തൻ തമ്പുരാൻ ഏകിടുന്നു ഓർശ്ശേം കന്യകമാർ ദാവീദിൻ പുത്രിമാർ ഓശാന ഓശാന പാടിടുന്നു (കാൽവരി...) | |