പ്രേമസര്‍വ്വസ്വമേ
കൂട്ടു കുടുംബം
Premasarvaswame (Koottu Kudumbam)
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:29.
 

പ്രേമസർവസ്വമേ പ്രേമസർവസ്വമേ
സ്വീകരിക്കൂ ഞാനണിയിക്കും
സ്വയംവര ഹാരം ഈ
സ്വയംവരഹാരം
(പ്രേമസർവസ്വമേ ....)

സങ്കല്പമാകും ഹംസരഥത്തിൽ
സഞ്ചരിക്കും കാലം ഞാൻ
സഞ്ചരിക്കും കാലം
പ്രേമകഥകളിലെ കാമുകിമാർ
വിശ്വനായികമാർ
കോർത്തു നൽകിയ സൗഗന്ധിക ഹാരം
(പ്രേമസർവസ്വമേ ..)

ശകുന്തള നൽകിയ മുല്ലപ്പൂ
ശൈലജ നൽകിയ കൂവളപ്പൂ
ലൈല നൽകിയ മാതളപ്പൂ
രാധ നൽകിയ തുളസിപ്പൂ
ആ പൂക്കൾ വാടാത്ത പൂക്കൾ
ആത്മാവിൽ വിടരും പൂക്കൾ
അനുരാഗത്തിൻ പട്ടുനൂലിൽ
കോർത്തു ഞാൻ ചാർത്തുമീ
അനശ്വര ഹൃദയോപഹാരം
(പ്രേമസർവസ്വമേ ...)



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts