സ്വര്‍ണ്ണ മത്സ്യമേ
ശരശയ്യ
Swarnamalsyame (Sarasayya)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി എൻ ഗംഗാധരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:27.
 

സ്വർണ്ണമത്സ്യമേ സ്വർണ്ണമത്സ്യമേ
സ്വപ്നം കണ്ടു തുഴഞ്ഞു നടക്കും
സ്വർണ്ണമത്സ്യമേ
പുഷ്യരാഗം പോലെ
പൊന്നും ചിപ്പി പോലെ
തങ്കത്തകിടിൽ പൂവമ്പനെഴുതിയ
മന്ത്രം പോലെ മന്ത്രം പോലെ
(സ്വർണ്ണമത്സ്യമേ...)

എടുത്തു വാരിച്ചൂടാൻ തോന്നും
ഏഴിലമലർ പോലെ
കണ്ടാലാരും കണ്ണു വെയ്ക്കും
കന്യക പോലെ ദേവകന്യക പോലെ
(സ്വർണ്ണമത്സ്യമേ...)

കന്നിനിലാപ്പാലാഴിയിലെ
പൊന്നലകളിൽ നീന്തി നീന്തി
നൃത്തമാടി നടന്നു നീയൊരു
നക്ഷത്രക്കതിർ പോലെ
ചിത്രവർണ്ണച്ചില്ലകൾ കൂട്ടി
ചതുരത്തിൽ കൂടുണ്ടാക്കി
നിന്നെയിട്ടു വളർത്തുവതാരോ
(സ്വർണ്ണമത്സ്യമേ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts