കുരുക്ഷേത്രഭൂമി
ശരശയ്യ
Kurukshethra Bhoomi (Sarasayya)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:26.
 

കുരുക്ഷേത്രഭൂമി കുരുക്ഷേത്രഭൂമി
ഇതാ കലിയുഗ കുരുക്ഷേത്രഭൂമി
കൗരവർ ജയിക്കുന്നു പാണ്ഡവർ തോൽക്കുന്നു
ശകുനികൾ പൊട്ടിച്ചിരിക്കുന്നു
കാർകൂന്തൽ കെട്ടാത്ത പാഞ്ചാലിയെ കണ്ടു
കങ്കാളങ്ങൾ തുള്ളുന്നു
കൈയ്യിൽ ഗീതയും വേണുവുമായ്
ശരശയ്യയിൽ കൃഷ്ണൻ പിടയുന്നു
ഓരോ കുചേലനുമജ്ജുനനും കണ്ണു-
നീരോടെ നിൽക്കുന്നു
മനുഷ്യനെവിടെ എവിടെ എവിടെ എവിടെ
മണ്ണിലും വിണ്ണിലും കണ്ടില്ല
ഈശ്വരനെക്കണ്ടു ചെകുത്താനെക്കണ്ടു
ഇതുവരെ മനുഷ്യനെക്കണ്ടില്ല
ഇരുപതാം നൂറ്റാണ്ടിൻ പൂമുഖത്തിണ്ണയിൽ
ഇതുവരെ മനുഷ്യനേ കണ്ടില്ല
(മനുഷ്യ...)

നിധി കാക്കുന്ന ചെകുത്താന്മാരുടെ
നിലവറകളിലെ ശരശയ്യകളിൽ
പിടയുകയല്ലോ മനുഷ്യനിവിടെ
പിടയുകയല്ലോ
വില്ലു കുലയ്ക്കുക ശരം തൊടുക്കുക
വീണ്ടെടുക്കുക മനുഷ്യനെ
മാനവധർമ്മം തകർന്നു വീണേക്കുമീ
ഭാരതസംസ്കാര യുദ്ധകാണ്ഡങ്ങളിൽ
പുത്തനുഷസ്സിൻ പ്രിയ പാഞ്ചജന്യവും
അഷ്ടമംഗല്യത്തളികയുമായിതാ
ഞങ്ങൾ പുതിയൊരു ശാന്തപർവത്തിന്റെ
രംഗവിളക്കു കൊളുത്തുന്നു പിന്നെയും



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts