ആലിപ്പഴം പൊഴിഞ്ഞെ
പുതിയ ആകാശം പുതിയ ഭൂമി
Aalippazham Pozhinje (Puthiya Aakasam Puthiya Bhoomi)
വിശദവിവരങ്ങള്‍
വര്‍ഷം 1959
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:25.
 

തെയ്യാ തക തക തെയ്യാ തക തക
തെയ്യാ തക തക തെയ്യാ ഹോ

ആലിപ്പഴം പൊഴിഞ്ഞേ
ആലിപ്പഴം പൊഴിഞ്ഞേ
ആരാണ്ടെ വേർപ്പാണേ
ആരാണ്ടേ വേർപ്പാണേ
മോളിലു മലയൊണ്ടോ ഒണ്ടേ
ആ മല ആളോള് വെട്ടണുണ്ടോ
(തെയ്യാ തകതക...)

പോരില്ലേ കളിയാടാൻ
പൊന്നുണ്ണിക്കതിരുകളേ
കണ്ണു തുറന്നെഴുന്നേൽക്കൂ
പൊൻ പുലരിക്കതിരുകളേ
(തെയ്യാ തകതക...)

തകതിമി തകതിമി താളത്തിൽ
താഴ്വാരങ്ങളുണർന്നല്ലോ
പീലിക്കുടകൾ നിവർന്നല്ലോ വരൂ
താലിപീലി കളിക്കാലോ
(തെയ്യാ തകതക...)

ഉള്ളംകൈകളിലെന്തൊണ്ട്
ഉഴക്കു പൊന്മണി വിത്തൊണ്ട്
അവില് കൊറിക്കാൻ കൊതിച്ചിരിക്കും
വയലമ്മയ്ക്ക് കൊടുക്കാലോ
(തെയ്യാ തകതക...)

പുലരുമ്പോൾ പുലരുമ്പോൾ
നിനക്കുടുക്കാൻ ഞങ്ങൾ
പുളിയിലക്കരയുള്ള പുടവ നെയ്യും
ഇരുളുമ്പോളിരുളുമ്പോൾ
നിനക്കുടുക്കാൻ ഞങ്ങൾ
നിറമുള്ള പുതു പുള്ളിപ്പുടവ നെയ്യും

മലയോരത്തുറങ്ങുന്ന മലർമങ്കേ
അണിയിച്ചു നിന്നെ ഞങ്ങളൊരുക്കുമല്ലോ
മണമുള്ള പുതുമണ്ണിൻ മടിയിലല്ലോ
ഒരു മണിയറ നിനക്കായിട്ടൊരുക്കുമല്ലോ
(തെയ്യാ തകതക...)

തരികിട തകൃതിമി താളത്തിൽ
തുടി കൊട്ടിയുണർത്താലോ
കരിവരിവണ്ടുകൾ മൂളും പോൽ
ശ്രുതി മീട്ടിയുണർത്താലോ
തെയ്യാ ഹോ

ആലിപ്പഴം പൊഴിഞ്ഞേ
ആരാണ്ടെ വേർപ്പാണേ
മോളിലു മലയൊണ്ടോ ഒണ്ടേ
ആ മല ആളോള് വെട്ടണുണ്ടോ
കൊത്തി നുറുക്കണൊണ്ടോ ആ മല
ചെത്തിയൊരുക്കണൊണ്ടോ
ചെത്തിയൊരുക്കീട്ടേ കുടി
വയ്ക്കണതാരാരോ
പുത്തൻ പൊന്നോണം
പുത്തൻ പൊന്നോണം
(തെയ്യാ തകതക...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts