മാധവ മാസമീ
മിഴിനീർ
Madhava maasamee (Mizhineer)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംകെ രാഘവന്‍
ഗാനരചനഎസ് എ എം ബഷീർ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:15.
 
മാധവമാസമീ മരുഭൂവിൽ വന്നപ്പോൾ
മധു തേടി ഞാനും പറന്നു പോയി (2)
ദുഃഖങ്ങളില്ലാത്ത ജീവിതമുണ്ടെന്ന്
ദുഃഖിതൻ ഞാനും അറിഞ്ഞു പോയി
(മാധവമാസമീ...)

ചില്ലയുണങ്ങിയ കാവിലെ പാതപം
അറിയാതെ വീണ്ടും തളിർത്തു വന്നു (2)
കൂമ്പു കരിഞ്ഞൊരാ പൂമൊട്ടിൻ മിഴികൾ
പൂപ്പന്തൽ പോലെ തുറന്നു പോയി
(മാധവമാസമീ...)

കവിളിണ പൂവുകൾ നാണത്തിൽ കുതിർന്നപ്പോൾ
നിറയുന്നു ജീവിത പാനപാത്രം (2)
വാസന്തം വിരിയിച്ച മാരിവിൽ സ്വപ്നങ്ങൾ
വാസന്ത പൗർണ്ണമി പുളകമായ്
(മാധവമാസമീ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts