നിത്യകവാടമേ
ദൈവപുത്രൻ
Nithya Kavaadame (Daivaputhran)
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംറെക്സ് ഐസക്
ഗാനരചനമാത്യു മൂത്തേടം
ഗായകര്‍കെ ജെ യേശുദാസ്
രാഗംദര്‍ബാരി കാനഡ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:13.
നിത്യകവാടമേ തുറന്നാലും
സത്യപ്രകാശമേ വഴിഞ്ഞാലും
പരമദയാമൃതം ചൊരിഞ്ഞാലും
യേശുവേ നീയെന്‍ ആലംബമേ

സ്വര്‍ഗ്ഗീയ സൂനമേ വിരിഞ്ഞാലും
സ്വര്‍ഗ്ഗ സൌഭാഗ്യം പകര്‍ന്നാലും
കൂരിരുള്‍ ചൂഴും മാനസ വീഥിയില്‍
താരകമായ് നീ തെളിഞ്ഞാലും
(നിത്യകവാടമേ )

വാരൊളി ചിന്തിയെന്നാത്മാവില്‍
വാര്‍മഴവില്ലായ് വാഴുക നീ
യുവചേതനകള്‍ പൂവണിയാന്‍
ജീവജലം നീ തൂവണമേ
(നിത്യകവാടമേ )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts