ചോറ്റാനിക്കരയിലെ ജഗദംബികെ
പവിഴമല്ലി
Chottanikkarayile Jagadambike (Pavizhamalli)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:10.



ചോറ്റാനിക്കരയിലെ ജഗദംബികേ
ദുഃഖമാറ്റുന്ന കലിയുഗ വരമംഗലേ
നടതുറന്നഭിഷേകം കഴിഞ്ഞാലടിയന്റെ
ഹൃദയമാം ചിരട്ടയില്‍ നേദ്യം
ഞാന്‍ കണിവയ്ക്കും ജന്മസമ്പാദ്യം

(ചോറ്റാനിക്കരയിലെ)

കണക്കറിയാത്തൊരീ അയിനിക്കാടിനെ നീ
കാക്കശ്ശേരിയെപ്പോലെ പുറന്തള്ളുമോ
ഒരു കിണ്ടി വെള്ളം വാങ്ങിക്കുടിച്ചു ഞാന്‍
പുനര്‍ജന്മ ഗുഹ തണ്ടിപ്പോമോ
അപ്പോഴുമടിയനു സന്തോഷം
നിനക്കതിനാലുണ്ടാം പുണ്യാഹം

(ചോറ്റാനിക്കരയിലെ)

കോശാപ്പിള്ളിതന്‍ മാന്ത്രികക്കല്ലുകളും
പള്ളിപ്പുറത്തിന്റെ വിഴുപ്പുതോര്‍ത്തും
തെക്കേനടവരെ എത്തിച്ചൊരെന്നെ നീ
യക്ഷിതന്‍ തലകൊയ്തു കാത്തു
അപ്പോഴുമടിയനു പരിതോഷം
നിനക്കതിനാല്‍ വീണ്ടും അഭിഷേകം

(ചോറ്റാനിക്കരയിലെ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts