ഗുരുവായൂര്‍ ഏകാദശി
പൊന്മുരളി
Guruvayoor ekadashi (Ponmurali)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംസാരംഗ
ഗാനത്തിന്റെ വരികള്‍
Last Modified: April 26 2021 08:53:43.
ഗുരുവായൂരേകാദശി കഴിഞ്ഞു
വിരവില്‍ ഞാന്‍ ദ്വാദശി പണം വെച്ചു തൊഴുതു
നര ജന്മ പാപങ്ങള്‍ തീര്‍ക്കുവാന്‍ സാഷ്ടാംഗം
പ്രണമിച്ചു മടങ്ങുന്നു കൃഷ്ണാ ഹരേ

ദിനവും ഞാന്‍ നിര്‍മ്മാല്യം തൊഴുതിടുമ്പോള്‍ കൃഷ്ണന്‍
അരികിലെത്തുന്നപോല്‍ തോന്നിടുന്നൂ...
നിര്‍വാക ചാര്‍ത്തും കളഭാഭിഷേകവും
കണ്ടു ഞാന്‍ എല്ലാം മറന്നിടുന്നൂ
എന്‍റെ ദുഃഖങ്ങള്‍ ഞാന്‍ മറന്നിടുന്നൂ

ഹരിനാമ ഗീതങ്ങള്‍ സ്വരരാഗ മധുരമായി
ഉദയാസ്തമനത്തില്‍ കലര്‍ന്നിടുമ്പോള്‍..
ഒരു സാധു ഭക്തനായി നിന്‍ കൃപയ്ക്കായി കേഴും
അടിയനില്‍ കനിയേണം കൃഷ്ണാ ഹരേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts