കണ്ണനെ കണ്ടുവോ
പൊന്മുരളി
Kannane kanduvo (Ponmurali)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംശ്യാമ
ഗാനത്തിന്റെ വരികള്‍
Last Modified: April 26 2021 08:56:29.
കണ്ണനെ കണ്ടുവോ നീ രാധേ
മുകിൽ വർണ്ണനേ കണ്ടുവോ നീ രാധേ
കാലികൾ മേയ്ച്ചും കോലക്കുഴൽ വിളിച്ചും
കാളിന്ദി തീരത്തവനെ കണ്ടുവോ രാധേ

പൗർണ്ണമി ചന്ദ്രികയിൽ യമുനാ പുളിനങ്ങളിൽ
രാസലീലകളാടും മനോമോഹനാംഗൻ അവനെവിടെ
രാഗലോലകൾ ഗോപികൾ തേടും ക്രീഡാലോലുപനെവിടെ
താളമേളമോടാടും നടുവിൽ കാർമുകിൽ ബാലനെവിടെ

അമ്മയ്ക്കൊരത്ഭുതമായി വായിൽ വിശ്വരൂപമേന്തി
ഗോകുലാംഗനമാരിൽ പ്രേമം വീണ്ടുമേകിയോരവനെവിടെ
ഗോവര്‍ദ്ധനോദ്ധാരകനായി ഗോപാല ബാലകനെവിടെ
നീ തന്നെ ഉലകിൻ സത്യം പോയ്മറഞ്ഞതെവിടെ നീ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts