ചെത്തിമന്ദാരം
പൊന്മുരളി
Chethimanthaaram (Ponmurali)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: April 26 2021 08:59:57.
കൃഷ്ണ! ഹരേ! ജയ! കൃഷ്ണ ഹരേ!
കൃഷ്ണ! ഹരേ! ജയ! കൃഷ്ണ ഹരേ!

ചെത്തി മന്ദാരം തുളസി
പിച്ചകമാലകള്‍ ചാര്‍ത്തി
ഗുരുവായൂരപ്പാ നിന്നെ
കണി കാണണം

ഹരേ കൃഷ്ണാ... ഹരേ കൃഷ്ണാ... ഹരേ കൃഷ്ണാ...

ശ്രീകൃഷ്ണ ഗോവിന്ദ ഹരേ മുരാരേ
ശ്രീബാല കൃഷ്ണം ഭജേഹം
ഭൂലോക വൈകുണ്ഠമാകും ഗുരുവായൂര്‍
മേവിടും കോമള കൃഷ്ണണനേ കാണാകേണം

വൃന്ദാവനം തന്നില്‍ കേളികളാടുന്നാ... ആ...
വൃന്ദാവനം തന്നില്‍ കേളികളാടുന്ന
കണ്ണനാം ഉണ്ണിയെ കാണാകേണം
മന്മഥ മോഹന രാഗങ്ങള്‍ ഊതുന്ന
പോന്നോട കുഴല്‍ വിളി കേട്ടിടേണം

നീല കളേബര മാനസ മോഹിതാ.. ആ...
നീല കളേബര മാനസ മോഹിത
പീതാംബര ധര പാലകനേ
ഗോപി ജന ഹൃദയങ്ങളില്‍ നിറയും
ലീലാ ലോലുപ മാധവനേ

ചന്ദന ചര്‍ച്ചിത ചിന്മയ രൂപം.....
സുന്ദര സ്വപ്ന വികാര സ്വരൂപം
കാളിയ മര്‍ദ്ദന ലാലസ രൂപം
ഗോവര്‍ദ്ധന ധര ഗോകുല രൂപം

കൃഷ്ണ! ഹരേ! ജയ! കൃഷ്ണ ഹരേ!
കൃഷ്ണ! ഹരേ! ജയ! കൃഷ്ണ ഹരേ!

ഹരേ കൃഷ്ണാ!!... ഹരേ കൃഷ്ണാ!!... ഹരേ കൃഷ്ണാ!!...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts