ശിവശങ്കര
നാമാർച്ചന
Shivashankara (Namaarchana)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംകലവൂര്‍ ബാലന്‍
ഗാനരചനപരമ്പരാഗതം
ഗായകര്‍കെ ജെ യേശുദാസ്
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:06.

ശിവശങ്കര സർവ ശരണ്യവിഭോ
ഭവ സങ്കട നാശന പാഹി ശിവ
കവി സന്തതി സന്തതവും തൊഴുമെൻ
ഭവനാടകമാടുമകം പൊരുളേ
(ശിവശങ്കര...)

പൊരുളൊന്നുമുടമ്പൊടു മക്കളുയിർ
തിരളെന്നുമിതൊക്കെ അനാർഥി കരം
കരളിന്നു കളഞ്ഞു കരിങ്കടലിൽ
പുരളാകെ പൊതിഞ്ഞു പിടിപ്പതു നീ
(ശിവശങ്കര...)


പിടിപെട്ടു പുരണ്ടു മറിഞ്ഞു
പിണക്കുടിയിൽ കുടി കൊണ്ടു ഗുണങ്ങളൊടും
കുടികൊണ്ടു കുടിയ്ക്കമരും കുടിനീരടി
തട്ടിയകത്തു നിറഞ്ഞിരി നീ
(ശിവശങ്കര...)

ഗളമുണ്ടു കറുത്തതു നീ കരണം
കളമുണ്ടതു കൊണ്ടു കൃപാനിധിയെ
കളമുണ്ടൊരു കൊണ്ടലൊടൊത്ത കടൽ
കളമുണ്ടു കൊണ്ടൊരു സീമ നിനക്കു നഹീ
(ശിവശങ്കര...)

കനിവെണ്ണിലിരുത്തി അനംഗിരസ
കനി തപ്പിയെറിഞ്ഞു കരം കഴുകി
കനി മുത്തി പഴുത്തു ചൊരിഞ്ഞൊഴുകും
കനകക്കൊടിയേ കഴലേകുക നീ
(ശിവശങ്കര...)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts