കണ്ണനാം ഉണ്ണിയെ
നാമാർച്ചന
Kannanam Unniye (Namaarchana)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംകലവൂര്‍ ബാലന്‍
ഗാനരചനപരമ്പരാഗതം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:06.


കണ്ണനാമുണ്ണിയെ കാണുമാറാകണം
കാറൊളി വർണ്ണനെ കാണുമാറാകണം (2)

കിങ്ങിണി നാദങ്ങൾ കേൾക്കുമാറാകണം
കീർത്തനം ചൊല്ലി പുകഴ്ത്തുമാറാകണം
കിങ്ങിണി പൈതലേ കാണുമാറാകേണം
കൂത്തുകളോരോന്നും കേൾക്കുമാറേകണം
(കണ്ണനാമുണ്ണിയെ...)

കെല്പേറും പൈതലെ കാണുമാറാകണം
കേൾവികളോരോന്നും കേൾക്കുമാറാകണം
കൈവല്യമൂർത്തിയെ കാണുമാറാകണം
കൊഞ്ചലോടാ മൊഴി കേൾക്കുമാറാകണം
(കണ്ണനാമുണ്ണിയെ...)


കോടക്കാർവർണ്ണനെ കാണുമാറാകണം
കൗതുകപ്പൈതലേ കാണുമാറാകണം
കസ്തൂരിഗന്ധത്തെ ഉൾക്കൊള്ളുവാറാകണം
കണ്ടു കണ്ടുള്ളം തെളിയുമാറാകണം
(കണ്ണനാമുണ്ണിയെ...)






 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts