ആകാശക്കുട ചൂടും
കൃഷ്ണ കീർത്തനം
Aakasakkuda Choodum (Krishna Keerthanam)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംഎൽ കൃഷ്ണൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംവൃന്ദാവന സാരംഗ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:54.
 
ആകാശക്കുട ചൂടും ദ്വാരകേ ദ്വാരകേ
ആകാശക്കുട ചൂടും ദ്വാരകേ
ഭക്തി പൂമാരി കുളിർ പെയ്യും ചാരുതേ
എന്നും ആകാശക്കുട ചൂടും ദ്വാരകേ
ഭക്തി പൂമാരി കുളിർ പെയ്യും ചാരുതേ
എന്നും ആകാശക്കുട ചൂടും ദ്വാരകേ

പീതാംബരം അണിഞ്ഞു പുത്തൻ പൂമാല ചാർത്തി
നാദാമൃതം പൊഴിക്കും വേദാന്തവും കളിക്കും (2)
ആകാശക്കുട ചൂടും ദ്വാരകേ
ഭക്തി പൂമാരി കുളിർ പെയ്യും ചാരുതേ
എന്നും ആകാശക്കുട ചൂടും ദ്വാരകേ

അകക്കണ്ണിൽ മയില്‍പ്പീലി തെളിയുന്നു
ആത്മാവിൽ കുഴൽനാദം മുഴങ്ങുന്നു (2)
യമുനയും പൂക്കടമ്പും കുളിരുന്നു (2)
കണ്ണാ നിൻ കഥയോർത്തെൻ കൺ പീലി നനയുന്നു
ആകാശക്കുട ചൂടും ദ്വാരകേ
ഭക്തി പൂമാരി കുളിർ പെയ്യും ചാരുതേ
എന്നും ആകാശക്കുട ചൂടും ദ്വാരകേ

ആയർകുലം കാത്തു നീയേ കവർന്നെടുത്തു
ജീവിതദുഃഖത്തിൻ തൂവെണ്ണയും (2)
ഗോപികമാരണിയും ചന്ദനം നീ(2)
എന്നും മണിമുകിലൊളി കണ്ടെൻ മാനസമുണരുന്നു
ആകാശക്കുട ചൂടും ദ്വാരകേ
ഭക്തി പൂമാരി കുളിർ പെയ്യും ചാരുതേ
എന്നും ആകാശക്കുട ചൂടും ദ്വാരകേ



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts