പാറമേക്കാവിൽ കുടികൊള്ളും
പുഷ്പാഞ്ജലി
Paaramekkaavil Kudikollam (Pushpanjali)
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:49.



പാറമേക്കാവില്‍ കുടികൊള്ളും ഭഗവതി
പവിത്രകാരിണി പരബ്രഹ്മരൂപിണി..
അടിയന്റെ ജന്മമാം ഓലക്കുടയ്ക്കും നീ
അമരപദം നല്‍കൂ.. അമ്മേ.. അമരപദം നല്‍കൂ..
(പാറമേക്കാവില്‍)

സപ്തസിന്ധുക്കളാം തന്ത്രി വരിഞ്ഞോരീ..
സപ്തസിന്ധുക്കളാം തന്ത്രി വരിഞ്ഞോരീ
വിശ്രുത മണിവീണ കയ്യിലേന്തി..
ഹൃദ്യസ്വരത്രയം മീട്ടുന്ന നിന്‍ നാദ
വിദ്യയില്‍ ഉണരാവൂ ഞാന്‍..
ദേവീ.. നിന്‍ ചിത്തമായി പുലരാവൂ ഞാന്‍..
(പാറമേക്കാവില്‍)

സന്ധ്യകള്‍ കുങ്കുമ ഗുരുതിയാടും
യുഗസംക്രമ ഗോപുരത്തിരുനടയില്‍..
ജീവന്റെ കിളികള്‍ക്കു അക്ഷതമൂട്ടുവാന്‍
നീയുണര്‍ന്നിരിക്കുന്നൂ..
ദേവി നിന്‍ കൈവള കിലുങ്ങുന്നൂ..

പാറമേക്കാവില്‍ കുടികൊള്ളും ഭഗവതി
പവിത്രകാരിണി പരബ്രഹ്മരൂപിണി..
അടിയന്റെ ജന്മമാം ഓലക്കുടയ്ക്കും നീ
അമരപദം നല്‍കൂ.. അമ്മേ.. അമരപദം നല്‍കൂ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts