യേശുവേ നിൻ
വെള്ളിപ്പറവകൾ
Yesuve nin (Vellipparavakal)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംമോഹന്‍ സിതാര
ഗാനരചനകോട്ടക്കല്‍ കുഞ്ഞിമൊയ്തീന്‍ കുട്ടി
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:49.
യേശുവേ നിന്‍ സ്നേഹഗീതം
എന്നുമെന്നും പാടീടും (യേശുവേ )
രക്ഷകാ നിന്‍ സന്നിധിയില്‍
വന്നു ചേരാന്‍ ദാഹിപ്പൂ

യേശുവേ നിന്‍ നാമമല്ലാ -
തൊന്നുമില്ലെന്‍ ഹൃത്തിലും
നിന്‍ കൃപയാല്‍ ജീവിക്കുന്നു
പാവമാമീ പാപിയും
സാഗരമാം കാരുണ്യത്തില്‍
നീന്തിടാന്‍ ഞാന്‍ മോഹിപ്പൂ
ഈ അധര യാചനകള്‍
യേശുവേ നീ കേള്‍ക്കണേ
ഈ ഹൃദയ ചേതനകള്‍
നാഥനേ നീ കാണണേ
(യേശുവേ )

കൂരിരുളില്‍ വാണിടുമീ
പാപിയെ നീ കാണുവാന്‍
സ്നേഹത്തിന്റെ കൈത്തിരികള്‍
എന്നിലേകാന്‍ വന്നിടാന്‍
മോഹനമാം സ്നേഹഗീതം
പാടിടുന്നു എന്നും ഞാന്‍
യേശുവേ നിന്‍ സന്നിധിയില്‍
വന്നണയാന്‍ ദാഹിപ്പൂ
ജീവനേകും യേശുനാഥാ
പ്രാര്‍ത്ഥന നീ കേള്‍ക്കണേ
യേശുവേ നിന്‍ സ്നേഹഗീതം
എന്നുമെന്നും പാടീടും
പാവനമാം നിന്‍ മനസ്സില്‍
വന്നീടാന്‍ ഞാന്‍ മോഹിപ്പൂ
രക്ഷകാ നിന്‍ സന്നിധിയില്‍
വന്നു ചേരാന്‍ ദാഹിപ്പൂ ...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts