വര്‍ണ്ണചിറകുള്ള പുലരി
വെള്ളിപ്പറവകൾ
Varnachirakulla pulari (Vellipparavakal)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംമോഹന്‍ സിതാര
ഗാനരചനകോട്ടക്കല്‍ കുഞ്ഞിമൊയ്തീന്‍ കുട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:49.


വര്‍ണ്ണച്ചിറകുള്ള പുലരിപ്പെണ്ണ്
മാമല മുകളില്‍ ഉണര്‍ന്നു വന്നു
മാനസങ്ങള്‍ പൂവിടും മധുഗാനം
പാടുവാനായ് കിളികള്‍ പറന്നു വന്നു
ഒന്നായ് പാടീടാം ഒന്നായ് ചേര്‍ന്നിടാം
ആലോലം താലോലം പൂങ്കാവില്‍
(വര്‍ണ്ണ )

ഒന്നാനാം കുന്നില്‍ പൊന്നോമല്‍ പൂക്കളുമായ്‌
പൊന്നോലത്തുമ്പില്‍ കാത്തിരുന്നു
കിന്നാരം ചൊല്ലി കാത്തിരുന്നു
പൂമെയ്യിലാകെ കുളിരേകീടാന്‍
കതിരുമായ് ഓടിവാ പുലരിയാളേ
(വര്‍ണ്ണ )

കണ്ണാരം കടവില്‍ പുന്നാര സ്വപ്നവുമായ്
കുഞ്ഞോമല്‍ തുമ്പികള്‍ പറന്നുയര്‍ന്നു
കുഞ്ഞോളം താളത്തില്‍ പാറിപ്പറന്നു
പൊന്‍ ചിറകാലെ രോമാഞ്ചമണിയാന്‍
പറന്നു വാ ഓമനേ പുലരിപ്പെണ്ണേ
(വര്‍ണ്ണ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts