മയിലാടുംനേരം
വെള്ളിപ്പറവകൾ
Mayiladum neram (Vellipparavakal)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംമോഹന്‍ സിതാര
ഗാനരചനകോട്ടക്കല്‍ കുഞ്ഞിമൊയ്തീന്‍ കുട്ടി
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:50.
മയിലാടും നേരം കുയില്‍ പാടും നേരം
കുളിരേകും രാഗം ചൊരിയു നീ മെല്ലെ
അധരത്തിലൂറും മധുര സംഗീതം
തളിരിളം മെയ്യില്‍ തളിരിടും താളം
തരളിതമാകും അകതാരിലേകൂ
(മയില്‍ )

കഥ പാടി ഞാനും അത് പാടി നീയും
കഥ കേള്‍ക്കും നേരം വ്യഥ നൃത്തമാടി
വിരഹത്തിന്‍ ഗാനം ... ആ .... സിരകളിലോടി
അകന്നു നാം തമ്മില്‍ അകലെയായ് നമ്മള്‍
കൊതിക്കുന്നു ഞാനും അനയുവാന്‍ മുന്നില്‍
(മയില്‍ )

കടല്‍ത്തിര പോലെ തിരയുന്നു ഞാനും
അലകടല്‍ പോലെ കരഞ്ഞീടുമിന്നും
ശോകാര്‍ദ്ര ഭാവം .... ആ ... പാടിടുന്നു ഞാന്‍
തകരുമീ മാറില്‍ പകരു നിന്‍ നാദം
മുകിലേ നീ വാ വാ കുളിരെകിടാന്‍ വാ
(മയില്‍ )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts