ഗണപതിയെ മധു
ഓം ഗണനാഥം
Ganapathiye Madhu (Om Gananaadham)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംകലവൂര്‍ ബാലന്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലവംഗി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:46.

ഗണപതിയേ മധുഗണപതിയേ മധുരഗണപതിയേ (2)
മധുവാഹിനിപ്പുഴ ഒഴുകുന്നപോലെ ഞാൻ
തിരുനാമം ജപിക്കുന്നു ശിവനിധിയേ
നിത്യം ഗതിയേകി തുണയ്ക്കണേ സിദ്ധിപതേ (മധു)
(ഗണപതിയേ)

അച്ഛന്റെ അരികത്ത് സ്വച്ഛന്ദം വിഹരിക്കും
അവിടുന്നെൻ കൺകണ്ട ദൈവമല്ലോ (അച്ഛന്റെ)
വ്യാസന്റെ മാനസം സർഗ്ഗസംഗീതത്തിൻ
വാസനപ്പൂക്കളാൽ നിറച്ചവനെ
എന്റെ അക്ഷരം അനഘമായ് തീർക്കേണമേ

ഹരഗുണതിരുമകനുണ്ണിഗണേശന്
അവിലടമോദകമേകി നമിക്കാം
തുമ്പിവലമ്പിരിയായ ഗജാനനനേ ശരണം

ഗണപതിയേ മധുഗണപതിയേ മധുരഗണപതിയേ

വളരുന്ന മേനിയിൽ വാടാത്ത കറുകയായ്
ഉടയോനെ ഒരു ജന്മം തരികയില്ലേ (വളരുന്ന)
മൂടപ്പസേവയ്ക്ക് കാത്തിരിക്കുന്നോർക്ക്
പുനർജന്മ സാഫല്യം ഏകുവോനെ
എന്റെ ആശ്രയം നീയെന്ന പുണ്യമല്ലേ

ഹരഗുണതിരുമകനുണ്ണിഗണേശന്
അവിലടമോദകമേകി നമിക്കാം
തുമ്പിവലമ്പിരിയായ ഗജാനനനേ ശരണം

(ഗണപതിയേ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts