പമ്പാഗണപതി
അയ്യപ്പ ഗാനങ്ങൾ വാല്യം VIII
Pamba Ganapathi (Ayyappa Gaanangal Vol VIII)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:40.

പമ്പാഗണപതി സ്തംഭാചലപതി
തുമ്പിയുയര്‍ത്തുന്നു...
സ്വാമിജനത്തിനു ശൈലപദത്തില്‍
സ്വാഗതമോതുന്നു...
മോദ മോദകമേകുന്നു...
വിനയുടെ ഹാരകനാകുന്നു...
(പമ്പാ...)

അടിയന്റെ വിഘ്നങ്ങള്‍ മുഴുനാളികേരങ്ങള്‍
കടുംഭക്തിക്കരിങ്കല്ലില്‍ ഉടയുന്നു...
അവിടന്നു പിന്‍‌വാങ്ങി അടി രണ്ടു നീക്കുമ്പോള്‍
അമ്മയാം പാര്‍വ്വതി നില്‍ക്കുന്നു - മുമ്പില്‍
എന്നാമ്പല്‍ക്കയ്യുകള്‍ കൂമ്പുന്നു...

ത്രേതായുഗത്തിന്റെ അവതാരസാഫല്യം
സീതാപതി രാമന്‍ അമരുന്നു...
അഭിമുഖനായിതാ വടമാല ചാര്‍ത്തിടും
അഞ്ജനാതനയനും നില്‌ക്കുന്നു - എന്നെപ്പോല്‍
ആത്മാവുമര്‍പ്പിച്ചു തൊഴുകുന്നു...
(പമ്പാ...‌)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts