ഓടപൂങ്കുഴലൂതി
കളഭം തരാം കണ്ണാ
Ooda Poonkuzhaloodi (Kalabham Tharaam Kannaa)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംരവീന്ദ്രൻ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍മഞ്ജരി
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:37.
 
ഓടപ്പൂങ്കുഴലൂതിയുണർത്തിയ വനമാലി
ഓംകാരത്തിൻ തേൻമഴ തൂകി വിളങ്ങൂ മായാവീ (2)
ഒരു വനതുളസീമലർ കണക്കെ മിഴി കൂപ്പി
ഓതുന്നു ഞാൻ മനസ്സിൽ വിങ്ങും വ്യഥയാകെ
(ഓടപ്പൂങ്കുഴലൂതി....)

മാധവിയല്ല മനോഹരിയല്ലിവൾ എന്നാലും
മോഹനമാകും നന്ദവനത്തിൽ എന്നെ വിളിച്ചു നീ (2)
നീലപ്പീലി പൂക്കുട ചൂടിയ ചോലക്കാർമുകിലേ
നിന്നരുകിൽ ഞാൻ എന്നെ മറന്നു രാഗാനന്ദം തേടുന്നു
നീതകലാധരാ ശ്യാമവിലോചന
ദേവകീപുത്ര സുമോഹനാ
പവനപുരേശ്വര ശ്രീപീതാംബര
പാഹി പാഹി രഘു നന്ദനാ
(ഓടപ്പൂങ്കുഴലൂതി....)

കാതരയല്ല കിനാവിലുമില്ലിവൾ എന്നാലും
കാർമുകിൽ വർണ്ണാ നിന്നെ ഭജിക്കാൻ എന്നെയൊരുക്കി നീ (2)
വാടിപ്പോകാതെന്നുടെ മനസ്സിനു സ്നേഹം തൂകണമേ
നിന്നെ മാത്രം ഓർത്തു ജപിക്കും ആരാധികയേ കാക്കേണേ
നീതകലാധരാ ശ്യാമവിലോചന
ദേവകീപുത്ര സുമോഹനാ
പവനപുരേശ്വര ശ്രീപീതാംബര
പാഹി പാഹി രഘു നന്ദനാ
(ഓടപ്പൂങ്കുഴലൂതി....)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts