അശരണസേവ
അയ്യപ്പഗാനങ്ങൾ XX (അയ്യപ്പ പാഹിമാം)
AsaranaSeva (Ayyappa Gaanangal XX (Ayyappa Paahimaam))
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:29.
അശരണസ്സേവയാണയ്യപ്പസേവയെ-
ന്നറിയുന്ന നിമിഷത്തിലൊന്നില്‍
അന്ധര്‍ക്കു കാഴ്ചയുമഹന്തയ്‌ക്കു വീഴ്ചയും
അരുളുന്ന ശക്തിക്കു മുന്നില്‍
ആയിരം കൈകൂപ്പി അവതാരമാഹാത്മ്യ-
വായനക്കെത്തുന്നു ഹൃദയം
നിത്യമാദിത്യസപ്‌താഹ ഹൃദയം

തമ്മില്‍ കയര്‍ക്കുന്ന വര്‍ഗ്ഗവര്‍ണ്ണങ്ങളുടെ
തൊമ്മനുടെ വാവരുടെ ഭാരതത്തില്‍
നാനാത്വത്തിലെ ഏകത്വദര്‍ശനം
നല്‍കുന്ന ദേഹമീ സന്നിധാനം
ഈ സന്നിധാനമാണീസന്നിധാനമാണി-
ന്നെന്റെ ആത്മീയ ദേവസ്ഥാനം
ഇന്നിന്റെ ആത്മീയ ദേവസ്ഥാനം

പാഷാണമേകുന്ന ദേശവൈരങ്ങളുടെ
ഭാഷയുടെ ഭൂഷയുടെ തട്ടകത്തില്‍
ആര്‍ഷമനസ്സിന്റെ അദ്വൈതദര്‍ശനം
ആചരിച്ചിന്നുമീ സന്നിധാനം
ഈ സന്നിധാനമാണീസന്നിധാനമാണി-
ന്നെന്റെ ദേശീയ ദേവസ്ഥാനം
ഇന്നിന്റെ ദേശീയ ദേവസ്ഥാനം




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts