അരവണപ്രിയനേ
അയ്യപ്പ ഗാനങ്ങള്‍ 13
AravanaPriyane (Ayyappa Gaanangal Vol XIII)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംയദുകുല കാംബോജി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:25.

അരവണപ്രിയനേ അയ്യപ്പാ
ശരവണസഖനേ അയ്യപ്പാ
അഷ്ടമശ്ശനിയെന്റെ ജാതകപ്പനയോല
സ്പഷ്ടം പകര്‍ത്തുന്നേ അയ്യപ്പാ
നഷ്ടങ്ങള്‍ പോക്കണേ അയ്യപ്പാ - എന്റെ
ഇഷ്ടങ്ങള്‍ കാക്കണേ അയ്യപ്പാ
(അരവണ)

ജ്യോതിപ്രഭാവനല്ലേ പോരുകെന്റെ
ജ്യോതിഷം കൈയ്യിലില്ലേ
ഭൂതവും ഭാവിയുമെല്ലാമറിയുന്ന
ഭൂതപ്രപഞ്ചനല്ലേ അയ്യപ്പന്‍

കൊണ്ടുപോകാന്‍ വരും കണ്ടകശ്ശനിയെ നീ
മണ്ഡലതേജസ്സാല്‍ തടഞ്ഞുനിര്‍ത്തും
ചുരികകൊണ്ടടിയന്റെ കാലക്കേടാകുന്ന
അരികളെയത്രയും അരിഞ്ഞുവീഴ്ത്തും
തൊഴുതു ഞാന്‍ നില്‍ക്കുമ്പോള്‍ അനുഗ്രഹതീര്‍ത്ഥമാം
അഴുതയായ് മുന്നില്‍ നീയൊഴുകിയെത്തും
സ്വാമി ഒഴുകിയെത്തും

സ്നേഹപ്രവാഹമല്ലേ അടിയനു്
മോഹപ്രസാദമല്ലേ
സത്യവും ധര്‍മ്മവുമുള്‍ക്കൊണ്ടിരിക്കുന്ന
സത്യകതാതനല്ലേ അയ്യപ്പന്‍

അപജയം നല്‍കിടും ഏഴരശ്ശനിയെ നീ
അമ്പിന്റെ തുമ്പില്‍ കോര്‍ത്തുനിര്‍ത്തും
നീലാഞ്ജനമെന്നു തുടങ്ങുന്ന ശനിമന്ത്രം
നൂറുരു എന്നുള്ളില്‍ ജപിച്ചിരുത്തും
സ്തംഭിച്ചുനില്‍ക്കുമ്പോള്‍ അന്‍പിന്റെയണപൊട്ടും
പമ്പയായ് എന്നെ നീ തഴുകിയെത്തും
സ്വാമി തഴുകിയെത്തും

മകരപ്പനിനീരല്ലേ കുളിരിന്റെ
മഞ്ജുളപമ്പയല്ലേ
മലയില്‍ മനസ്സിലും പുണ്യപുണ്യാഹത്തിന്‍
മലയാളഗംഗയല്ലേ അയ്യപ്പന്‍
(അരവണ)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts