മന്ദഹാസപൂനിലാവിൽ
അയ്യപ്പ ഗാനങ്ങൾ വാല്യം XI
MandahasaPoonilavil (Ayyappa Gaanangal Vol XI)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംഎല്‍ വൈദ്യനാഥന്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ് ,വിജയ്‌ യേശുദാസ്‌
രാഗംദേവഗാന്ധാരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:21.




മന്ദഹാസപ്പൂനിലാവില്‍ നിത്യസൗന്ദര്യം
മെയ്യില്‍ കായാമ്പൂ നിറം കോലും നിത്യതാരുണ്യം
ദിവ്യചാരുകടാക്ഷമാലയില്‍ അര്‍ക്കകാരുണ്യം
എന്‍ അയ്യനയ്യപ്പന്റെ ദര്‍ശനം എത്ര സമ്പൂര്‍ണ്ണം
എന്നയ്യനയ്യപ്പാ... എന്നയ്യനയ്യപ്പാ...
(മന്ദഹാസ)

വ്യാസ-നാരദ-ഗൗതമാദികള്‍ തേടിവന്നാലും
രുദ്രവീണകള്‍ മീട്ടി ദേവകള്‍ പാടി നിന്നാലും
സ്വാമിയേ ശരണം ശരണം, അയ്യപ്പ ശരണം ശരണം

വ്യാസ-നാരദ-ഗൗതമാദികള്‍ തേടിവന്നാലും
രുദ്രവീണകള്‍ മീട്ടി ദേവകള്‍ പാടി നിന്നാലും
പടികളേറി വരുന്ന ഭക്തനു മിഴികള്‍ നിറയുമ്പോള്‍
ഹരിഹരസുതനേ ശരണം, ഹരിഹരസുതനേ ശരണം

പടികളേറി വരുന്ന ഭക്തനു മിഴികള്‍ നിറയുമ്പോള്‍
ഓടിവന്നു പുണര്‍ന്നു മിഴിനീരൊപ്പുമെന്‍ ദൈവം
എന്നയ്യനയ്യപ്പന്‍ എന്നയ്യനയ്യപ്പന്‍ എന്നയ്യനയ്യപ്പന്‍
(മന്ദഹാസ)

ധ്യാനലീനമിരുന്നു വിശ്വത്തേര്‍ തെളിച്ചാലും
സ്വര്‍ഗ്ഗമന്ത്രതരംഗമേറ്റു കുളിര്‍ന്നു നിന്നാലും
സ്വാമിയേ ശരണം ശരണം, അയ്യപ്പ ശരണം ശരണം

ധ്യാനലീനമിരുന്നു വിശ്വത്തേര്‍ തെളിച്ചാലും
സ്വര്‍ഗ്ഗമന്ത്രതരംഗമേറ്റു കുളിര്‍ന്നു നിന്നാലും
വ്രതമെടുത്തു വരുന്ന ഭക്തനു മെയ് തളര്‍ന്നാകില്‍
ഹരിഹരസുതനേ ശരണം, ഹരിഹരസുതനേ ശരണം

വ്രതമെടുത്തു വരുന്ന ഭക്തനു മെയ് തളര്‍ന്നാകില്‍
അരികില്‍ വന്നു പുണര്‍ന്നു തുണയായ് നില്‍ക്കുമെന്‍ ദൈവം
എന്നയ്യനയ്യപ്പന്‍ എന്നയ്യനയ്യപ്പന്‍ എന്നയ്യനയ്യപ്പന്‍
(മന്ദഹാസ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts