വേനലില്‍ വറ്റാത്ത
അയ്യപ്പ ഗാനങ്ങൾ വാല്യം XI
VenalilVattatha (Ayyappa Gaanangal Vol XI)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംഎല്‍ വൈദ്യനാഥന്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:20.

വേനലില്‍ വറ്റാത്ത പുണ്യതീര്‍‌ത്ഥം
കാറ്റത്തു പൊലിയാത്ത ഭദ്രദീപം
വെയിലേറ്റു വാടാത്ത പാരിജാതം
അയ്യപ്പനാനന്ദ കാമധേനു...
എന്നയ്യപ്പനാനന്ദ കാമധേനു...
(വേനലില്‍...)

കനകമണികണ്ഠനുടെ തുളസീമണിമാല്യം
സന്മാര്‍ഗ്ഗികള്‍ക്കെന്നും ഇഷ്ടമാല്യം
ശബരിമലമേട്ടിലെ മകരദീപം
പ്രളയത്തില്‍ അണയാത്ത ദിവ്യനാളം
(വേനലില്‍...)

അഖിലാണ്ഡകോടി ബ്രഹ്മാണ്ഡനായകന്‍
എന്നുള്ളില്‍ വാഴുന്ന പന്തളകുമാരകന്‍
മലമുകളിലണയുന്നോര്‍ക്കിഷ്ടതോഴന്‍
ശരണം വിളിക്കുന്നോര്‍ക്കാത്മബന്ധു
(വേനലില്‍...)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts