പ്രേമ ഗണപതിയെ
പ്രണവം
Prema Ganapathiye (Pranavam)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി ,പി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംനാട്ട
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:15.
പ്രേമ ഗണപതിയേ അത്ഭുത ഗണപതിയേ (പ്രേമ)
പ്രേമ ഗണപതിയേ ശരണം അത്ഭുത ഗണപതിയേ
ദേവദേവേശനും ശ്രീ പാര്‍വതിക്കും മോദമേകും ദിവ്യ ബാലകന്‍ നീയേ (ദേവദേവേശനും)
പ്രേമ ഗണപതിയേ ശരണം അത്ഭുത ഗണപതിയേ

നാന്മുഖനും ഹരിയും രുദ്രനുമിന്ദ്രനും താണു വണങ്ങുന്നു ദേവാ നിന്‍ പാദം (നാന്മുഖനും)
ആദിശേഷന്‍ ചുറ്റും ഉദരത്തില്‍ ലോകങ്ങള്‍ കാലങ്ങളായിന്നും വളരുന്നു ശ്രീ ഗണേശാ (ആദിശേഷന്‍)
പ്രേമ ഗണപതിയേ ശരണം അത്ഭുധ ഗണപതിയേ

മാമലകള്‍ നദികള്‍ പ്രാണവായുവും മേവും ഈ മനോഹര ധാരയില്‍ വാഴുന്നു നീ സദാ (മാമലകള്‍)
മംഗളകര്‍മങ്ങളും മംഗല്യപൂജകളും എല്ലാം തുടങ്ങുമ്പോള്‍ മുമ്പില്‍ നീ അണയുന്നു (മംഗള)
നാളികേരം എറിഞ്ഞു മൂന്നായുടയുമ്പോള്‍ ശ്രീ ഗണനാഥാ തവ ഗീതങ്ങള്‍ പാടിടും ഞാന്‍ (നാളികേരം)
പ്രേമ ഗണപതിയേ ശരണം അത്ഭുത ഗണപതിയേ
ദേവദേവേശനും ശ്രീ പാര്‍വതിക്കും മോദമേകും ദിവ്യ ബാലകന്‍ നീയേ
പ്രേമ ഗണപതിയേ ശരണം അത്ഭുത ഗണപതിയേ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts