സ്തോത്ര പ്രിയേ
സൌപർണ്ണിക തീർത്ഥം
Sthothra Priye (Souparnika Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംകര്‍ണരഞ്ജിനി
ഗാനത്തിന്റെ വരികള്‍
Last Modified: July 31 2013 05:31:26.

സർവ്വമംഗള മംഗല്യേ
ശിവേ സർവ്വാർത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ദേവീ
നാരായണി നമോസ്തുതേ

സ്തോത്രപ്രിയേ നിൻ ക്ഷേത്രം പൂകും
ഉത്രാടപുത്രനു മുമ്പിൽ
അത്യപൂർവ്വരാഗമായ് നീ
പ്രത്യക്ഷ മൂകാംബികേ - നിത്യം
പ്രത്യക്ഷ പ്രത്യക്ഷ മൂകാംബികേ
(സ്തോത്രപ്രിയേ)

ധന്യമാമെൻ ജന്മം ധ്യാനിച്ചു
സ്തന്യപാനം ചെയ്യുമ്പോൾ
സരസ്വതീമണ്ഡപം എഴുത്തിനിരുത്തും
സംഗീതവിദ്യാർത്ഥി ഞാൻ - എന്നും
സംഗീതവിദ്യാർത്ഥി ഞാൻ...
(സ്തോത്രപ്രിയേ)

സാധകൻ ഇവൻ നാദം നേദിച്ചു
പാദപൂജ ചെയ്യുമ്പോൾ
പിറന്നാളുണ്ണിയായ് ഭജനമിരിക്കും
അറിയാ ഗായകൻ ഞാൻ - ഒന്നും
അറിയാ ഗായകൻ ഞാൻ...
(സ്തോത്രപ്രിയേ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts