തിരുവൈക്കം
രുദ്രതീർത്ഥം
Tiruvaikkam (Rudra Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംകെ എം ഉദയൻ
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശ്യാമ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:11.

തിരുവൈക്കം വാഴുന്ന വൃഷഭവാഹനാ
തൃക്കാല്‍ക്കല്‍ വയ്‌ക്കാം മമ ജന്മം
ആപത്‌ബാധയും മൃതിദോഷവും
അടിയനില്‍ നിന്നുമകലേണം
ശിവപഞ്ചാക്ഷരിമന്ത്രം മേല്‍ക്കുമേല്‍
ജപമായ് എന്‍ നാവില്‍ പുലരേണം

അവിടുത്തെ അന്നം ഔഷധംപോലെ
അടിയനുണ്ണുവാന്‍ കനിയേണം
അതിനാലീ ജന്മപുണ്യവും
കര്‍മ്മസുകൃതവും എന്നും നിറയേണം
ശംഭോ... ശംഭോ....
തിരുവൈക്കം വാഴും ശിവശംഭോ

നളിനസായകന്‍‌ തന്നെ തൃക്കണ്ണാല്‍
എരിച്ച ശംഭുവേ ത്രിപുരേശാ
കാളകൂടം സ്വയം ഭുജിച്ചു
പാരിനെ കാത്ത ശ്രീനീലകണ്ഠനേ
ശംഭോ... ശംഭോ....
തിരുവൈക്കം വാഴും ശിവശംഭോ

പനിമതി ചൂടും തിരുജടതന്നില്‍
പ്രിയയാം ഗംഗയെ ധരിച്ചോനേ
വാമതൃത്തുടതന്നില്‍ ഗൗരിയെ
കുടിവച്ചു വാഴും പരമേശാ
ശംഭോ... ശംഭോ....
തിരുവൈക്കം വാഴും ശിവശംഭോ

ഉദയനാപുരത്ത് ഉണ്ണിയോടൊപ്പം
പൂജയ്‌ക്കങ്ങ് എഴുന്നള്ളി
ദിവ്യദര്‍ശനം നല്‍കി ഭക്തരെ
പരിചൊടെ പോറ്റും പരമേശാ
അഷ്‌ടമിക്കി‌ഷ്‌ട പുണ്യദര്‍ശനം
അവിടുന്നല്ലയോ ഭഗവാനേ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts