പുലരിയിൽ
രുദ്രതീർത്ഥം
Pulariyil (Rudra Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംകെ എം ഉദയൻ
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഅഠാണ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:11.

പുലരിയില്‍ ഭൂപാളരാഗത്തില്‍ ഭഗവാന്‍റെ
പഞ്ചാക്ഷരീമന്ത്രം ഉയരുമ്പോള്‍
പടിയാറും താണ്ടി ഞാന്‍ അവിടുത്തെ സവിധത്തില്‍
പരിചൊടു വന്നെത്തി നിന്ന പുണ്യം - എന്‍റെ
പരിതാപമൊഴിയുന്ന സദ്‌മുഹൂര്‍ത്തം
(പുലരിയില്‍)

ഹരഹര ശിവശിവ സാംബസദാശിവ
വിശ്വനായകാ പാഹി സദാ
സുരഗുരുവന്ദിത സദ്‌പുരുഷോത്തമ
ഭൂതിഭൂഷണാ പാഹി സദാ

നിറമാലയാടുന്ന ശ്രീകോവില്‍‌നടയില്‍ ഞാന്‍
നിമിഷാര്‍ത്ഥപുണ്യങ്ങള്‍ നേടിടുമ്പോള്‍
നീ തൂകുമമൃതേന്ദുകിരണങ്ങളടിയന്‍റെ
നീറുന്ന ഹൃദയത്തില്‍ സന്ത്വനമായെന്‍റെ
മിഴികളില്‍ നടരാജനടമാടൂ
(പുലരിയില്‍)

ദക്ഷമദാന്തകാ ദാക്ഷായണീപതേ
ദക്ഷിണയേകിടാം എന്‍റെ ജന്മം
കഷ്‌ടകാലം പോക്കി ഇഷ്‌ടദാനം നല്‍കി
ശിഷ്‌ടമെന്‍ ജീവിതം കാത്തീടണേ - എന്‍റെ
ഭക്തിയും ശക്തിയും ശംഭുവല്ലോ
(പുലരിയില്‍)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts