ശിവമേകി
ഗംഗാതീർത്ഥം വാല്യം II
Sivameki (Ganga Theertham Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംകൊച്ചിൻ ചിദംബരനാഥ്
ഗാനരചനകെ ബി വസന്തകുമാർ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:05.
ശിവമേകി ക്ഷിതിയാകെ നിറയുന്ന ഭഗവാന്റെ
തിരുമുമ്പില്‍ കൂവളദളമായിടാന്‍...
ശിവമന്ത്രമുരുവിടും മനസ്സുമായണയുന്നൊ-
രടിയന്റെ അഭിലാഷം നിറവേറ്റണേ...

(ശിവമേകി)

തിരുപ്പാദമണിയുന്ന പൊടിമുതല്‍ സുരഗംഗ-
യൊഴുകുന്ന മുടിവരെ തൊഴുന്നു ദേവാ
കരതാരിലണിയുന്നോരിടയ്‌ക്കയും ത്രിശൂലവും
കണികാണാനടിമുടി തൊഴുന്നു ദേവാ

(ശിവമേകി)

കനിവൂറും കനിയാം നിന്‍ ഹൃദയത്തിന്നമൃതത്തി-
ന്നൊരു കണം ഉലകാകെ ഉദയമേകും...
ഉമ ചായും വിരിമാറില്‍ പുളകങ്ങള്‍ ഭഗവാന്റെ
കരുണയായ് കമനീയവസന്തമാകും...

(ശിവമേകി)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts