അനുരാഗപ്പൂക്കളാൽ
നിനക്കായ്
Anuraagapookkalal (Ninakkai)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംബാലഭാസ്കര്‍
ഗാനരചനഈസ്റ്റ്കോസ്റ്റ് വിജയന്‍
ഗായകര്‍സംഗീത സജിത്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:02.

അനുരാഗപ്പൂക്കളാൽ ചുംബിച്ചുറക്കിയ
മാനസ മണിവർണ്ണാ കണ്ണാ
വേളിക്കു കൂട്ടിനായ് മംഗല്യ പല്ലക്കിൽ
എന്നു വരും തോഴാ എന്നു വരും
(അനുരാഗപ്പൂക്കളാൽ..)

ഇഷ്ടമായി എനിക്കന്നു തൊട്ടേ
എന്നോ ഒരിക്കൽ ഞാൻ കണ്ട നാളിൽ (2)
എങ്കിലുമിന്നിനി എങ്ങനെ ഞാൻ
ചൊല്ലുവതെന്നോർത്തിരുന്നുവല്ലോ
ആ വിളിയൊന്നു കേൾക്കാൻ
ഒരു നോക്കു കാണാൻ കൊതി പൂണ്ടു
ഞാൻ കാത്തിരുന്നുവല്ലോ
കൊതി പൂണ്ടു ഞാൻ കാത്തിരുന്നുവല്ലോ
(അനുരാഗപ്പൂക്കളാൽ..)

അഷ്ടൈശ്വര്യങ്ങളും തുണയായിനി
ഒരു ജന്മമിങ്ങനെ കഴിഞ്ഞുവെങ്കിൽ (2)
സ്വപ്നങ്ങളെൻ രാഗസ്വപ്നങ്ങളെന്നും
സഖികളായ് അരികിൽ വന്നേനേ
ആ ചിരിയൊന്നു കേൾക്കാൻ കുറുമ്പൊന്നു കാണാൻ
കൊതിയാർന്നരികിൽ വന്നേനേ
കൊതിയാർന്നരികിൽ വന്നേനേ
(അനുരാഗപ്പൂക്കളാൽ..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts