ജീവന്റെ ജീവനാം ആത്മനാഥാ
യേശുവേ ജീവരക്ഷകാ
Jeevante Jeevanaam Aathmanaadhaa (Yesuve jeevarakshaka)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംഫാ പോൾ മണയംപിള്ളി ,ഗോഡ്വിൻ ഫിഗ്വേറിഡോ
ഗാനരചനസി ലളിത ക്ലെയർ
ഗായകര്‍സുജാത മോഹൻ
രാഗംദര്‍ബാരി കാനഡ
ഗാനത്തിന്റെ വരികള്‍
Last Modified: December 19 2016 18:08:51.


ജീവന്റെ ജീവനാം ആത്മനാഥാ
വന്നിടൂ കുഞ്ഞു ഹൃദയത്തില്‍ നീ (ജീവന്റെ )
അഞ്ജലീബദ്ധരായ് കാത്തിരിക്കുന്നു
സ്വീകരിക്കുവാന്‍ നിന്നിലലിഞ്ഞു ചേരാന്‍
സ്വീകരിക്കുവാന്‍ നിന്നിലലിഞ്ഞു ചേരാന്‍
ജീവന്റെ ജീവനാം ആത്മനാഥാ
വന്നിടൂ കുഞ്ഞു ഹൃദയത്തില്‍ നീ

ഈ മരുഭൂവില്‍ നിഴലായ് നീങ്ങും
ചിറകറ്റ ശലഭമാണ് ഞാന്‍
തഴുകിടൂ കുളിര്‍ തെന്നലായ് വന്നിടൂ
ഒഴുകി വരൂ നീ വരമഴയായ് അരുവിയായ്
ഒഴുകി വരൂ നീ വരമഴയായ് അരുവിയായ്
ജീവന്റെ ജീവനാം ആത്മനാഥാ
വന്നിടൂ കുഞ്ഞു ഹൃദയത്തില്‍ നീ

ജീവിതയാത്രയില്‍ നിന്നെ മാത്രം
ത്യാഗാര്‍ദ്രയായ് കാത്തിരിപ്പു ഞാന്‍
ഇടറിടും സ്വരരാഗ തന്ത്രിയായ്
പാടിടുന്നു നിന്‍ സ്തുതിഗീതം യേശുവേ
പാടിടുന്നു നിന്‍ സ്തുതിഗീതം യേശുവേ
(ജീവന്റെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts