കനിവോലുമമ്മേ കന്യാംബേ
യേശുവേ ജീവരക്ഷകാ
Kanivolumamme Kanyambe (Yesuve jeevarakshaka)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംഫാ പോൾ മണയംപിള്ളി ,ഗോഡ്വിൻ ഫിഗ്വേറിഡോ
ഗാനരചനഫാ പോൾ മണയംപിള്ളി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:52.


കനിവോലുമമ്മേ കന്യാംബേ
അലിവോടെന്‍ പ്രാര്‍ത്ഥന കേള്‍ക്കൂ (കനിവോലും )
വരമാരി ചൊരിയുക
മരിയമെന്‍ ആശ്രയമേ ... അമ്മേ ...
നിറമിഴികളുമായ്
തിരു സവിധേ ഞാന്‍
തിരു ദര്‍ശനവരമരുളൂ
(കനിവോലും )
ആവേ മരിയ ...ആവേ മരിയ ...
ആവേ ... മരിയ ... ആവേ മരിയ ...

അലയുന്നെന്‍ ജീവിതത്തോണി - അമ്മേ
അലയാഴി പോല്‍ മനം ഉലയുന്നു (അലയുന്നെന്‍ )
അകതാരില്‍ ആത്മീയ സൌഖ്യമേകൂ
അണയാതീ കൈത്തിരി കാക്കൂ (അകതാരില്‍ )
ആവേ മരിയ ...ആവേ മരിയ ...
ആവേ ... മരിയ ... ആവേ മരിയ ...

കരുണ തന്‍ നിറകുടമേ തായേ
കരയുന്നോര്‍ക്കാ ശ്വാസം നീയേ (കരുണ )
വേദനയില്‍ മനം ഉരുകുന്ന വേളയില്‍
മാറോടണയ്ക്കും നീയമ്മേ (വേദനയില്‍ )

കനിവോലുമമ്മേ കന്യാംബേ
അലിവോടെന്‍ പ്രാര്‍ത്ഥന കേള്‍ക്കൂ (കനിവോലും )
വരമാരി ചൊരിയുക
മരിയമെന്‍ ആശ്രയമേ ... അമ്മേ ...
നിറമിഴികളുമായ്
തിരു സവിധേ ഞാന്‍
തിരു ദര്‍ശനവരമരുളൂ
(കനിവോലും )
ആവേ മരിയ ...ആവേ മരിയ ...
ആവേ ... മരിയ ... ആവേ മരിയ ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts