യോഗ്യതയില്ലെനിക്കേശുവേ
സ്നേഹ ദീപം
Yogyathayillenikkeshuve (Sneha deepam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംജേഴ്സൺ ആന്റണി
ഗാനരചനറോയ് കാഞ്ഞിരത്താനം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:51.
യോഗ്യതയില്ലെനിക്കേശുവേ നീയെന്‍
ഭവനത്തിലണയാനായ്
നീരസപൂരമെന്‍ ഹൃദയത്തില്‍ വന്നാല്‍
വീണ്ടും രക്തം വിയര്‍ത്തേക്കാം
(യോഗ്യത )

ഘോരപാപങ്ങള്‍ ഓരോന്നായി
ഓര്‍മ്മയില്‍ വന്നു തെളിഞ്ഞു നില്‍പ്പൂ (ഘോര )
തവണകളായ് ഞാന്‍ മാപ്പിരന്നിട്ടും
മനസ്സിലെ ദൌര്‍ബല്യം തുടി കൊട്ടി (തവണ )
മനുഷ്യ മനസ്സ് നീ അറിയുന്നല്ലോ
(യോഗ്യത )

ജഡമോഹങ്ങള്‍ ബന്ധിക്കാനായ്
നിന്‍ മൊഴി വിലങ്ങുകള്‍ എടുത്തു തരൂ (ജഡമോഹങ്ങള്‍ )
ഐഹിക ചിന്തകള്‍ അകറ്റിയെന്‍ മാനസം
അനുതാപക്കണ്ണീരാല്‍ കഴുകീടാം (ഐഹിക )
അനുനയിച്ചെന്നെ നീ ഉണര്‍ന്നീടണേ
(യോഗ്യത )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts