നാഥാ കൃപാകരാ
സ്നേഹ ദീപം
Naadha Kripaakara (Sneha deepam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംജേഴ്സൺ ആന്റണി
ഗാനരചനറോയ് കാഞ്ഞിരത്താനം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:51.
നാഥ കൃപാകരവാരിധേ സദ്ഗുരോ
ഏതും നിനയ്ക്കാതെ നിന്നെ മറന്നു ഞാന്‍
പണ്ട് ഞാന്‍ മത്സ്യം പിടിച്ചു നടന്നതും
അന്നാ കടല്‍ക്കരെ നീ വന്നു ചൊന്നതും
പോരുകെന്‍ കൂടെ നീ എങ്കില്‍ ഇന്നേറ്റവും
മനുജനെ നന്നായ് പിടിക്കുവോനാക്കിടാം

സത്യമാം നിന്‍ മൊഴി കേട്ട് ഞാന്‍ നിന്‍ കൂടെ
നിഴലായിന്നോളവും പിന്‍പേ ഗമിച്ചതും
ഓര്‍ക്കുമ്പോള്‍ മനം തകരുന്നു രക്ഷകാ
പാപിയാമെന്നില്‍ നീ മാപ്പായ് വരേണമേ

ശാന്തിപ്രഭാമയം നിന്‍ മുഖം കണ്ടപ്പോള്‍
നീ ചോന്ന വാക്കുകള്‍ മുന്നില്‍ തെളിഞ്ഞുപോയ്
കോഴി കൂവുന്നതിന്‍ മുന്‍പേ നീയെന്നെ
തള്ളിപ്പറഞ്ഞിടും കേവലം നിന്ദ്യമായ്

ഈവിധം ചെയ്യുവാന്‍ ഞാനെന്റെ ദൈവമേ
നീചനായ്പ്പോയല്ലോ ഇന്നിതമെന്‍ രക്ഷകാ
എന്നും വിശ്വസ്തനായ് എന്നെ നീ ചേര്‍ത്തതും
പാറയെന്നോതി നീ എന്നെ വിളിച്ചതും
ഓര്‍ക്കാതെ ഞാനോ തള്ളിപ്പറഞ്ഞുപോയ്‌
അനുതാപിയാമെന്നെ നിന്നോട് ചേര്‍ക്കണേ

മാപ്പ് നല്‍കേണമേ മാപ്പ് നല്‍കേണമേ
മാപ്പ് നല്‍കേണമേ ... കണ്ണീരു മായ്ക്കണേ ...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts