ഊഞ്ഞാലേ ഊഞ്ഞാലേ
എന്നും ഈ പൊന്നോണം
Oonjaale Oonjaale (Ennum Ee Ponnonam)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംമോഹന്‍ സിതാര
ഗാനരചനബിച്ചു തിരുമല
ഗായകര്‍മഞ്ജരി
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:44.
ഊഞ്ഞാലേ ഊഞ്ഞാലേ അങ്ങോട്ടിങ്ങോട്ടാടാട്
തിരുവോണം വരവായി മനസ്സിന്റെ മടിയിലിരുന്നാടാട്

കുഞ്ഞുന്നാളില്‍ മലർ നുള്ളാന്‍
വേലിതോറും അലയുമ്പോള്‍
അന്നു വിരുന്നിനു പായസമുണ്ണാന്‍
പൊന്നൂഞ്ഞാലിന്‍ കളിയാടാന്‍
അന്നും വന്നെന്‍ തറവാട്ടില്‍

കാലംമാറി കഥമാറി ജീവജാലഗതിമാറി
എങ്കിലുമിന്നു വിരുന്നു വിളമ്പാന്‍
ഓരോ നാവും കൊതിപാറ്റും
ഞാനും ഗാനം കൊടിയേറ്റും




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts