കൃഷ്ണ ഗുരുവായൂരപ്പാ
പാഞ്ചജന്യം വാല്യം I
Krishna Guruvayoorappa (Panchajanyam Vol. I)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനകെ ജി മേനോന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 06 2021 13:47:29.


കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാന്‍റെ
ക്ഷേത്രമാണെന്നുമെന്‍ ശ്രീ വൈകുണ്ഡം
ഭക്തരെ കാക്കുന്ന കണ്ണാ നീ എന്നിലും
തൃക്കാലണയാന്‍ കനിഞ്ഞീടണേ...

മിഥ്യയും സത്യവും വേര്‍തിരിച്ചറിയുന്ന
തത്വങ്ങളോതും കുരുക്ഷേത്രമേ
ജീവിത ബന്ധത്തിന്‍ കണ്ണികളോരോന്നായി
നീ അടര്‍ത്തീടുന്നു എന്തിനാവോ

നിന്‍ രാഗഭാവമായി മാറുവാനെന്‍ മനം
പൊന്മണി വീണയായി കാത്തിരിക്കേ
വനമാലി ഗോപികാ മധുരാധരങ്ങളില്‍
വിരഹത്തിന്‍ ഗാനമായി മറഞ്ഞു നിന്നൂ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts